കഴിഞ്ഞ മാസം പാരിസ്പ്രാന്ത പ്രദേശത്ത് കോംഗോ വംശജനായ ഒരു കറുത്ത വര്ഗക്കാരന് വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നാലെയാണ് ചാനലിനെതിരെയുള്ള ജനരോഷം ആളിക്കത്തിയത്.പിടിയിലായ പ്രതി, ഈ വാര്‍ത്താ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ചാനലിന്റെ വര്‍ഗീയ അജണ്ടകള്‍ വീണ്ടും ചര്‍ച്ചയായത്.അമേരിക്കയിലെ 'ഫോക്സ് ന്യൂസിനോട്' ഉപമിക്കപ്പെടുന്ന ഈ ചാനല്‍, ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ ആശയങ്ങളും വിദ്വേഷവും കുത്തിവെയ്ക്കുന്ന ഒരു "പ്രൊപ്പഗാണ്ട മെഷീന്" മാത്രമാണെന്നാണ് വിമര്‍ശകരുടെ പക്ഷം.
ജനകീയ പ്രക്ഷോഭവും പാര്‍ലമെന്റും
പെറ്റീഷന് അഞ്ച് ലക്ഷം കടന്നതോടെ ഫ്രഞ്ച് ദേശീയ അസംബ്ളിയുടെ നിയമപ്രകാരം വിഷയം പാര്‍ലമെന്റില്‍ ഔദ്യോഗികമായി ചര്‍ച്ചയ്ക്കെടുക്കേണ്ട സാഹചര്യം ഒരുങ്ങിയിരിക്കുകയാണ് . എന്നാല്‍, ആദ്യം ഒരു പാര്‍ലമെന്ററി കമ്മീഷന് ഇത് പരിശോധിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കും.
"സി~ന്യൂസ് കൊല്ലുന്നു" എന്ന പ്ളക്കാര്‍ഡുകളുമായി നിരവധി പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാരിസ് തെരുവിലിറങ്ങിയത്. ചാനലിന്റെ ആസ്ഥാനത്തിന് നേരെയും പ്രക്ഷോഭകര്‍ പ്രതിഷേധം തീര്‍ത്തിരുന്നു.അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഈ നീക്കത്തോട് പ്രതികരിക്കാന്‍ ചാനല്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യമാണ് തങ്ങള്‍ സംരക്ഷിക്കുന്നതെന്നും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് സി~ന്യൂസിന്റെ മുന്‍ നിലപാട്.
2017~ല്‍ വെറും ഒരു ശതമാനം മാത്രം പ്രേക്ഷകരുണ്ടായിരുന്ന ഈ ചാനല്‍, കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സ്വതന്ത്ര വാര്‍ത്താ ചാനലായി മാറിയിരുന്നു എന്നത് ആശങ്കയോടെയാണ് പുരോഗമന വാദികള്‍ നോക്കിക്കാണുന്നത്.യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന വംശീയതയ്ക്കും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനും എതിരെയുള്ള ഫ്രഞ്ച് ജനതയുടെ ശക്തമായ പ്രതികരണമായാണ് ഈ ജനകീയ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.

Comments: